Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hair

മ​ധ്യ​പ്ര​ദേ​ശി​ൽ സ്ത്രീ​യു​ടെ ത​ല മു​ണ്ഡ​നം ചെ​യ്ത് ഭ​ർ​ത്താ​വി​നെ തോ​ളി​ലേ​റ്റി ന​ട​ത്തി​​ച്ച സം​ഭ​വം: കേ​സെടു​ത്ത് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

ന്യൂ​ഡ​ൽ​ഹി: ഒ​ളി​ച്ചോ​ടി​യ​താ​യി ആ​രോ​പി​ച്ച് മ​ധ്യ​പ്ര​ദേ​ശി​ലെ ജാ​ബു​വ ജി​ല്ല​യി​ൽ സ്ത്രീ​യു​ടെ ത​ല മു​ണ്ഡ​നം ചെ​യ്ത് ഭ​ർ​ത്താ​വി​നെ തോ​ളി​ലേ​റ്റി ന​ട​ത്തി​​ച്ച സം​ഭ​വ​ത്തി​ൽ ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം പ്ര​ച​രി​ച്ച സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളു​ടെ​യും മാ​ധ്യ​മ​റി​പ്പോ​ർ​ട്ടു​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ഏ​പ്രി​ൽ 13ന് ​ന​ട​ന്ന സം​ഭ​വ​ത്തി​ന്‍റെ വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജാ​ബു​വ​യി​ലെ ജി​ല്ലാ മ​ജി​സ്ട്രേ​റ്റി​നും പോ​ലീ​സ് സൂ​പ്ര​ണ്ടി​നും മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ നോ​ട്ടീ​സു​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ട്.

ര​ണ്ട് മ​ക്ക​ളു​ടെ അ​മ്മ​യാ​യ മ​ധ്യ​വ​യ​സ്ക​യാ​യ സ്ത്രീ​യാ​ണ് മ​ധ്യ​പ്ര​ദേ​ശി​ലെ ജാ​ബു​വ ജി​ല്ല​യി​ലു​ള്ള അ​ന​ധി​കൃ​ത ആ​ദി​വാ​സി പ​ഞ്ചാ​യ​ത്ത് വി​ധി​ച്ച ശി​ക്ഷ​യു​ടെ ഭാ​ഗ​മാ​യി ത​ല മു​ണ്ഡ​നം ചെ​യ്യാ​നും ഭ​ർ​ത്താ​വി​നെ തോ​ളി​ലേ​റ്റി ന​ട​ക്കാ​നും വി​ധി​ക്ക​പ്പെ​ട്ട​ത്. ഇ​വ​രു​ടെ ത​ല മു​ണ്ഡ​നം ചെ​യ്യു​ന്ന​തി​ന്‍റെ​യും ഭ​ർ​ത്താ​വി​നെ തോ​ളി​ലേ​റ്റി ന​ട​ക്കു​ന്പോ​ൾ ഈ ​സ്ത്രീ ’നി​യ​മം’ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ ഗ്രാ​മ​വാ​സി​ക​ൾ ഇ​വ​രെ വ​ടി കൊ​ണ്ട് ത​ല്ലു​ന്ന​തി​ന്‍റെ​യും വീ​ഡി​യോ​ക​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​ട്ടു​ണ്ട്.

ദൃ​ശ്യ​ങ്ങ​ൾ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്ക​പ്പെ​ട്ട​തി​നു പി​ന്നാ​ലെ പോ​ലീ​സ് സ്ത്രീ​യെ ക​ണ്ടെ​ത്തു​ക​യും അ​വ​ർ​ക്ക് സം​ര​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു.

വാ​ർ​ത്താ റി​പ്പോ​ർ​ട്ടു​ക​ളു​ടെ ഉ​ള്ള​ട​ക്കം ശ​രി​യാ​ണെ​ങ്കി​ൽ, ഇ​ര​ക​ളു​ടെ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച ഗു​രു​ത​ര​മാ​യ പ്ര​ശ്ന​ങ്ങ​ൾ ഉ​യ​ർ​ന്നു വ​ന്നി​ട്ടു​ണ്ടെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്ത​തി​നു ശേ​ഷം നി​രീ​ക്ഷി​ച്ചു.

Latest News

Corehub Up